Kerala
ശ്രീകൃഷ്ണപുരം: മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ മംഗലാംകുന്ന് നിലവിളിക്കുന്നിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു. മാവൂർ അരയങ്കോട് കൈക്കലാട്ട് മേത്തൽ ശശികുമാറിന്റെയും സിനിയുടെയും ഇളയ മകൾ ദേവിക (21) ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു മരണം. പാലക്കാട്ടുനിന്നു കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ദേവികയും സഹോദരി അരുണിമയും സഹോദരപുത്രൻ അഭിജിത്തും സഞ്ചരിച്ച പിക്കപ്പ് വാൻ തമിഴ്നാട്ടിൽനിന്ന് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അരുണിമ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വാഹനത്തിനുള്ളിൽ കുടുങ്ങിയ മൂന്നുപേരെയും നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് പുറത്തെടുത്തത്. ഉടൻെ മാങ്ങോട്ടുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ദേവികയെ രക്ഷിക്കാനായില്ല. ദേവികയുടെ മറ്റൊരു സഹോദരി ആദിത്യക്കായി വാങ്ങിയ ഫ്രിഡ്ജ് കൈമാറിയശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
National
ലക്നോ: സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാലുപേർ മരിച്ചു. പൂർവാഞ്ചൽ എക്സ്പ്രസ് വേയിലുണ്ടായ സംഭവത്തിൽ മരിച്ചവരിൽ സൈനികന്റെ മകനും സഹോദരനും അനന്തരവനും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടുന്നു. സുബേദാർ സത്യവാന്റെ മൃതദേഹം വഹിച്ച് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ സത്യവാന്റെ മകൻ ഗൗരവ് സിംഗ് (28), സഹോദരൻ രാജൻ ചൗധരി (35), അനന്തരവൻ റാം സമുജ് സിംഗ് (40) ആംബുലൻസ് ഡ്രൈവർ ജസ്പാൽ (30) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടിന് അയോധ്യ-സുൽത്താൻപുർ അതിർത്തിക്ക് സമീപമുള്ള ഹാലിയാപ്പുർ മേഖലയിലാണ് അപകടം നടന്നത്.
എക്സ്പ്രസ്വേയിലൂടെ സഞ്ചരിക്കവെ നിയന്ത്രണംവിട്ട ആംബുലൻസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടയിൽ ആംബുലൻസ് പൂർണമായും തകർന്നു. അപകടസ്ഥലത്തുവച്ചുതന്നെ ഗൗരവ് സിംഗും ഡ്രൈവർ ജസ്പാലും മരിച്ചു. രാജൻ ചൗധരി, റാം സമുജ് സിംഗ് എന്നിവർ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
International
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. തായിഫ് - റാനിയ റോഡിലുണ്ടായ ദാരുണസംഭവത്തിൽ കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു, കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ.
അപകടത്തിൽ ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകരായ തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരും മരിച്ചു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും ജീവൻ നഷ്ടപ്പെട്ടു. തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ അൽ അവെയ്ല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ച മലയാളി നഴ്സുമാർ.
അവധിദിനത്തിൽ ഷോപ്പിംഗിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ സൗദി പൊലിസ് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിൽ ട്രക്കും വാനും കൂട്ടിയിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടിന് നന്ദേഡ്-ഭോകർ റോഡിലെ സിതാഖണ്ഡി ഘട്ടിനു സമീപമുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റെന്നും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു.
നന്ദേഡിൽനിന്ന് ഭോക്കറിലേക്ക് പോവുകയായിരുന്ന വാൻ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായി തകർന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആറുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരിൽ പാണ്ഡുരംഗ് വാഘ്മാരെ, ലക്ഷ്മീബായി വാഘ്മാരെ, സയ്യിദ് അൽതാമാഷ്, ഷെയ്ഖ് ഫിറോസ്, ബൽവാൻ പവാർ എന്നിവരെ തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
District News
പൂവാർ: ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. കരുംകുളം പള്ളം ഷിംലി സദനത്തിൽ സ്റ്റാൻലി (59) യാണ് മരിച്ചത്. സംസ്കാരം ഇന്ന് 10 ന് പുതിയതുറ സെന്റ് നിക്കോളസ് ദേവാലയത്തിൽ.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച്ച രാവിലെ വീട്ടിലേക്ക് മടങ്ങവെ മെഡിക്കൽ കോളജിന് സമീപം വച്ച് മറ്റൊരു സ്കൂട്ടിയുമായി കൂട്ടിയിടിച്ച് ഇടത് കാലിന് പരിക്കേറ്റിരുന്നു. അതിനുശേഷം വീട്ടിലെത്തിയ സ്റ്റാൻലിയെ പരിശോധനയ്ക്കായി ഉച്ചയോടെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ: ഷെർളി ഒളിവർ. മക്കൾ: ഷിംലി സ്റ്റാൻലി, ഷാരോൺ സ്റ്റാൻലി.
Kerala
കോഴിക്കോട്: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതു പേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരക്ക് കുറ്റ്യാടി നരിക്കൂട്ടുംചാലിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊട്ടിൽപാലത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്ന് വളവ് കയറി എത്തിയ ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് സംഘം ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തിൽ പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇതിൽ 15 പേരെ തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
District News
മാനന്തവാടി: കൈതപ്പൊയില് നോളജ് സിറ്റി റോഡില് ബുധനാഴ്ച രാത്രി ഏഴരയോടെ നടന്ന വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. അഞ്ചുകുന്ന് മാനാഞ്ചിറ ചക്കര റഷീദ്(51)ആണ് ഇന്നലെ പുലര്ച്ചെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് മരിച്ചത്. റഷീദും ഭാര്യ റംലയും സഞ്ചരിച്ച സ്കൂട്ടര് പിക്കപ്പ് വാനില് ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ റംല കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിസയിലാണ്.
NRI
ലണ്ടൻ: ബ്രിട്ടനിലെ മിഡിൽസ്ബ്രോയിൽ റോഡപകടത്തിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം. എ66 ഹൈവേയിലൂടെ തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ഫോക്സ്വാഗൺ പസാത്ത് കാർ പോലീസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മൈക്കൽ റോബർട്ട് കാഹിൽ (23), തിയോ റേ (17), കോൾ റോബർട്ട് വർത്തി (16), ജേക്കബ് മടുസിയാക് (23), മകായ് സാഡിംഗ്ടൺ (18) എന്നിവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരായ മാത്യു ബ്ലേഡ്സ് (38), ടോം ക്ലൗഫ് (37) എന്നിവരുമാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചത്.
പോലീസ് ഉദ്യോഗസ്ഥരുടെ മരണം ക്ലീവ്ലാൻഡ് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കോൺഡക്റ്റ് (IOPC) സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
മുക്കം: നവീകരണ ശേഷം അപകടങ്ങൾ തുടർക്കഥയായ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. നോർത്ത് കാരശേരി മാടാമ്പുറം വളവിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 11ഓടെയാണ് അപകടം. രണ്ട് ഓട്ടോറിക്ഷകൾ, ഒരു കാർ, ഒരു മിനി ഗുഡ്സ് ഓട്ടോ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. മുക്കത്തു നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് വാഹനങ്ങളും അരീക്കോട് ഭാഗത്തുനിന്ന് മുക്കത്തേക്ക് വരികയായിരുന്ന രണ്ട് വാഹനങ്ങളുമാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു.
പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുകയും റോഡ് അറ്റകുറ്റപണികളുടെ ഭാഗമായി മാഞ്ഞ് പോവുകയും ചെയ്ത റമ്പിൾ സ്ട്രിപ്പുകൾ പുനഃസ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് പറയുന്നത്.
ഒരു വർഷത്തിനിടെ ചെറുതും വലുതുമായ നാന്നൂറിലധികം അപകടങ്ങൾ നടന്ന സാഹചര്യത്തിലാണ് മാടാമ്പുറം വളവിൽ വിവിധ സ്ഥലങ്ങളിലായി റമ്പിൾസ്ട്രിപ്പുകൾ സ്ഥാപിച്ചിരുന്നത്. തുടർന്ന് ഈ മേഖലയിൽ കാര്യമായ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ സംസ്ഥാന പാത പൊളിയുകയും സി.കെ. കാസിം എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് അറ്റകുറ്റപണി നടത്തുകയും ചെയ്തങ്കിലും ഇവിടെ മാഞ്ഞു പോയ റമ്പിൾസ്ട്രിപ്പുകൾ പുനഃസ്ഥാപിച്ചിട്ടില്ല.
Kerala
പാലക്കാട്: തിരുവേഗപ്പുറയിൽ ലോറിയും കാറും ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എടപ്പലം അമ്പാടി കുന്നത്ത് അനിൽകുമാർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയിലും തുടർന്ന് കാറിലും ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ ഉടൻതന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് സ്ഥലത്ത് ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞെത്തിയ കൊപ്പം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
District News
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 12 -ാം വാർഡിൽ പള്ളി വെളിയിൽ അബു ബക്കറിന്റെ മകൻ ഷഫി(44)ക്കാണ് മരിച്ചത്. ഇന്നലെ പുലർച്ചയോടെ ആയിരുന്നു അപകടം. തോട്ടപ്പള്ളിയിൽനിന്ന് മത്സ്യവുമായി വൈപ്പിനിലേക്ക് പോയ ഷഫീക്കിന്റെ ഇൻസുലേറ്റർ ലോറി ഇടപള്ളി ഭാഗത്ത് വച്ച് മറ്റൊരു ഡോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ഭാഗം തകർന്ന് ഇതിനിടെയിൽ കുടുങ്ങിയ ഷഫീക്ക് തത്ക്ഷണം മരിച്ചു. സംസ്കാരം നടത്തി. മാതാവ്: ആരിഫ. ഭാര്യ: സൂരിജ. മക്കൾ: ആലിയ,അൽഫിയ, ആസിഫ് (വിദ്യാർഥികൾ).
District News
റാന്നി: റിയാദ്-ദമാം ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ റാന്നി സ്വദേശി മരിച്ചു. റാന്നി - കരികുളം പൂഭരണിയിൽ രാജേഷ് കുമാറാണ് (42) മരിച്ചത്. റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലിചെയ്ത് വരികയായിരുന്നു.
റിയാദിൽനിന്ന് അൽഹസയിലെ സ്വകാര്യ സ്ഥാപനത്തിലേക്കു പോകുന്നതിനിടെയാണ് അപകടം. ഡ്രൈവിംഗിനിടെ ഉറങ്ങിയിതാണ് അപകടകാരണമെന്നാണ് പോലിസിന്റെ വിലയിരുത്തൽ. കമ്പനി അധികൃതർ രാജേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും മറുപടി ലഭിക്കാതിരുന്നപ്പോൾ വാഹനത്തിലെ ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തി നടത്തിയ തെരച്ചിലിനിടുവിലാണ് അപകടംവിവരം അറിയാനായത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. അച്ഛൻ: മണിയൻ നായർ. അമ്മ: മണിയമ്മ. ഭാര്യ: ദീപ. മക്കൾ: പ്രണവ്, പൗർണമി.
International
ഹൈദരാബാദ്: അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ചയാണ് അപകട വിവരം ഹൈദരാബാദിലുള്ള ബന്ധുക്കൾക്ക് ലഭിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് (ഇന്ത്യൻ സമയം) കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. നാസിയ സൽമ, ഇവരുടെ മകൾ, മകൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നാസിയയുടെ ഭർത്താവ് ഷെയ്ക്ക് നവീദ്, ഇളയ മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹൈദരാബാദിലെ സൈദാബാദ് സ്വദേശിയായ നവീദ് 10 വർഷം മുമ്പാണ് അമേരിക്കയിലേക്ക് പോയത്. ഭാര്യക്കും മക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് അവിടുത്തെ പോലീസിൽ നിന്നും അപകടവിവരം അറിഞ്ഞതെന്ന് നവീദിന്റെ പിതാവ് ഷെയ്ക്ക് അബ്ദുൾ സയീദ് പറഞ്ഞു. കുടുംബാംഗങ്ങൾക്ക് അമേരിക്കയിലേക്ക് പോകുന്നതിനായി അടിയന്തര വിസ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു.
Kerala
ഒമാൻ: സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണുർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്.
ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.
കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തിയത്.
Kerala
ഓച്ചിറ: ഓച്ചിറ ആലുംപീടിക റൂട്ടില് പ്രയാര് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില് യുവതി മരിച്ചു. നാലുപേരുടെ നില ഗുരുതരം. സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം.
കാറിലെ യാത്രക്കാരിയാണ് മരിച്ചത്. സംഭവംനടന്ന ഉടന് അപകടത്തില്പ്പെട്ടവരെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്ന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊടുമണ് നിലമേല് മേലേതില് രാജന്റെ ഭാര്യ അമൃത (27) ആണ് മരിച്ചത്. അമൃതയുടെ ഭര്തൃ സഹോദരി അര്ച്ചന (24), അമൃതയുടെ മകള് മിലോനി (2), അമ്മ പത്മാവതി (60) എന്നിവരെ ഗുരുതര പരിക്കുകളോടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
മിലോനിയുടെ നില അതീവഗുരുതരമാണ്. മുണ്ടക്കയം കുളത്തുങ്കല് വീട്ടില് തോമസിന്റെ മകന് ശ്യാം (സാംസണ്) (21) ആണ് കാര് ഓടിച്ചിരുന്നത്. അദ്ദേഹത്തെ നട്ടെല്ലില് പരുക്കുകളോടെ കോട്ടയം മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ആറുപേര്ക്ക് നിസാര പരിക്കുകളുണ്ട്.
National
അമരാവതി: ആന്ധ്രാപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെ ബോയപാളേം ഗ്രാമത്തിലാണ് അപകടമുണ്ടായത്. ട്രക്കുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഇരുവാഹനങ്ങളും തീപിടിക്കുകയായിരുന്നു.
എതിർ ദിശയിൽ നിന്നും വന്ന ട്രക്കുകളാണ് കൂട്ടിയിടിച്ചത്. രാവിലെ ആറോടെ ആയിരുന്നു സംഭവം.പേപ്പർ കയറ്റിവന്നതായിരുന്നു അപകടത്തിൽപ്പെട്ട ട്രക്കുകളിൽ ഒന്ന്. ഇടിയുടെ ആഘാതത്തിൽ പേപ്പർ കയറ്റിവന്ന ട്രക്കിൽ തീപിടിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊല്ലം: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മകൾ ശരണ്യ (27) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായി വാഹനത്തെ മറികടക്കാൻ ശ്രമിച്ചതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചത്. അപകട സ്ഥലത്ത് വച്ച് തന്നെ ശശി മരിച്ചിരുന്നു.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
തൃശൂര്: തൃശൂർ ആളൂരിൽ പോലീസ് വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥികളിൽ ഒരാൾ മരിച്ചു. ആളൂര് ആനത്തടം സ്വദേശി പീണിക്കപറമ്പില് ജൂവിന് രാജു (16) ആണ് മരിച്ചത്. അപകടത്തെ തുടര്ന്ന് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു ജൂവിന് രാജു.
ഒപ്പമുണ്ടായിരുന്ന തയ്യില് അനന്തകൃഷ്ണന് (18) എറണാകുളം ആസ്റ്റര് മെഡിസിറ്റി ആശുപത്രിയില് ഗുരുതരാവസ്ഥയില് ചികിത്സയിലാണ്. ജൂൺ 15ന് രാവിലെ 11.30ഓടെ ആയിരുന്നു അപകടം. ഇലക്ട്രിക് സ്കൂട്ടറിലായിരുന്നു വിദ്യാർഥികൾ യാത്ര ചെയ്തിരുന്നത്.
ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും. കദളിച്ചിറയില് വച്ച് വലതുവശത്തേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാര്ഥികളുടെ വാഹനത്തിന് പിന്നിൽ തൃശൂര് റൂറല് എസിപിയുടെ ഡാന്സാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന പോലീസ് വാഹനം ഇടിക്കുകയായിരുന്നു.
Kerala
കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ പാഞ്ഞുകയറി അപകടം. ഹൈവേ പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘത്തെയാണ് നിയന്ത്രണം നഷ്ടമായ മാരുതി കാർ ഇടിച്ചുതെറിപ്പിച്ചത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്. രണ്ട് പോലീസുകാർക്ക് സംഭവത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ട്. വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റിട്ടുള്ളത്.
അപകടത്തിൽ സിവിൽ പോലീസ് ഓഫിസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിന് കാലിനാണു പരിക്ക്. അലോഷിക്കും സാരമായ പരിക്കുണ്ട്. ഇരുവരെയും ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിലവിൽ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Kerala
മലപ്പുറം: ദേശീയപാതയിൽ ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെളിമുക്ക് ദേശീയപാതയിൽ ആയിരുന്നു അപകടം. കോഴിക്കോട് താഴെപ്പാലം സ്വദേശി ഇബ്രാഹിം (50) ആണ് മരിച്ചത്.
ഇബ്രാഹിമിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
National
ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ ട്രക്കിലിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം.
ഹരിയാനയിലെ മുകം ജംബേശ്വർ ക്ഷേത്രദർശനം കഴിഞ്ഞു കാറിൽ മടങ്ങുകയായിരുന്നു ഇവർ.
പിബിഎം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടുവയസുള്ള തൻവിയുടെ നില ഗുരുതരമാണ്.
Kerala
കൊച്ചി: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നന്ത്യാട്ടുകുന്നം അമ്പാട്ടുപറമ്പ് സുനിൽ കുമാർ - മിനി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ഏഴോടെ കരിമ്പാടം ഹെൽത്ത് സെന്ററിന് സമീപമാണ് സംഭവം. എതിർദിശയിൽ വന്ന ബൈക്കുമായി ശ്രീലക്ഷ്മി സഞ്ചരിച്ച സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചേന്ദമംഗലം തോപ്പിൽ കുടുംബസമേതം താമസിക്കുന്ന ശ്രീലക്ഷ്മി, ബന്ധു വീട്ടിലുണ്ടായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി സ്കൂട്ടറിൽ പറവൂരിലേക്ക് പോകുന്പോഴാണ് അപകടം. വെടിമറ കരുമാംചേരിയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ശ്രീലക്ഷ്മി. ഭർത്താവ്: സജിത്ത് (ഡ്രൈവർ). മക്കൾ: ആദ്യ, ആദിക്. സഹോദരൻ: വിഷ്ണു.
National
റാഞ്ചി: ജാർഖണ്ഡിൽ വാഹനം റോഡരികിലെ മരത്തിലിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച്പേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. സിംദേഗ ജില്ലയിലെ കൊലെബിറ പ്രദേശത്തെ അഘർമയിലാണ് അപകടമുണ്ടായത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. റാഞ്ചിയിൽ നിന്ന് സിംദേഗയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Kerala
കുഴൽമന്ദം: ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവാവ് റോഡരികിൽ കിടന്ന് രക്തംവാർന്ന് മരിച്ചു. തേങ്കുറുശി വിളയന്നൂർ ചകിരാന്തൊടി വീട്ടിൽ ഷിയാസ് (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.
വ്യാഴാഴ്ച പുലർച്ചെ നടക്കാൻ പോയവരാണ് പരിക്കേറ്റ നിലയിൽ ഷിയാസിനെ കണ്ടെത്തുന്നത്. തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാരാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുനിശേരിയിൽ ആമസോൺ ഡെലിവറി വാനിന്റെ ഡ്രൈവറായിരുന്നു ഷിയാസ്. അപകടത്തെ തുടർന്ന് വലിയ അളവിൽ രക്തം വാർന്നുപോയതിനാൽ ആശുപത്രിയിലെത്തിക്കുന്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
രാത്രി 11ഓടെ ഷിയാസിനെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ ഉടനെ എത്തുമെന്നായിരുന്നു മറുപടി. അതിനുശേഷമാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം.
Kerala
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഏഴാം വളവിൽവെച്ചുണ്ടായ സംഭവത്തിൽ വില്യാപ്പള്ളി സ്വദേശികളായ കുഞ്ഞായിഷ (55), സൻഹ ഫാത്തിമ (10), ആയിഷ സെൻസ (13) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തൊട്ടിൽപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഏഴാം വളവിൽവെച്ച് എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. ശിവകാശിയിൽ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽപെട്ടത്. ഇവർ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രണവ് പുനലൂർ ആശുപത്രിയിലും ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിൽ ആകെ നാലു പേരാണ് ഉണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. അഗ്നിശമനസേന സ്ഥലത്തെത്തി ലോറി ഉയർത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
മലപ്പുറം: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ദമ്പതികളടക്കം മൂന്നുപേർ മരിച്ചു. വ്യാഴാഴ്ച രാത്രിയിൽ മലപ്പുറം കോഹിന്നൂരിൽ വച്ചുണ്ടായ അപകടത്തിൽ തൃശൂർ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹീന ബന്ധു ജഹാൻ എന്നിവരാണ് മരിച്ചത്.
കോഴിക്കോട്ടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണ സംഭവമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
എരുമപ്പെട്ടി: മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വരവൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൾ ആര്യയാണ് (18)മരിച്ചത്.
മൈസൂർ ആദി ചുഞ്ചനഗിരി മെഡിക്കൽ കോളജിലെ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയാണ് ആര്യ. ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
കോളജിൽ നിന്ന് പിതാവിനോടൊപ്പം കാറിൽ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
പിതാവ് സുരേന്ദ്രനും പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. കോളജിലെ ഭക്ഷണവും താമസവും ശരിയായ രീതിയിലല്ലാത്തതിനെ തുടർന്ന് പഠനം അവസാനിപ്പിച്ച് പിതാവിനോടൊപ്പം വീട്ടിലേക്ക് വരുകയായിരുന്നു ആര്യ. സംസ്കാരം പിന്നീട് നടക്കും. മാതാവ്: സിനി. സഹോദരൻ: ആകാശ്.
International
പെഷവാർ: പാക്കിസ്ഥാനിൽ വാഹനാപകടത്തിൽ 17 മരിച്ചു. അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന യാത്രാ ബസ്, നിർത്തിയിട്ടിരുന്ന ബസിലിടിച്ചാണ് അപകടം. അഞ്ചു പേർക്കു പരിക്കേറ്റു. സ്വാത് എക്സ്പ്രസ്വേയിലായിരുന്നു അപകടമുണ്ടായത്.
Kerala
കൊച്ചി: മലപ്പുറം പാങ്ങ് പള്ളിപ്പറമ്പത്ത് എല്പി സ്കൂളില്നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാന് മറിഞ്ഞ് അധ്യാപകരുള്പ്പെടെ ഒമ്പതുപേര് മരിച്ച സംഭവത്തില് ഹൈക്കോടതി റിപ്പോര്ട്ട് തേടി.
വാഹനത്തിലെ ഡ്രൈവര് കാബിനില് അനധികൃതമായി ഫ്ലാഷ് ലൈറ്റുകള് ഘടിപ്പിച്ചിരുന്നതായി സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോര്ട്ട് തേടിയത്.
ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് പത്തു ദിവസത്തിനകം സമര്പ്പിക്കണമെന്നാണ് ജസ്റ്റീസുമാരായ അനില് കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്ദേശം.
കഴിഞ്ഞ മാസം 17ന് വാല്പ്പാറയിലെ ഹെയര്പിന് വളവിലാണ് വാന് മറിഞ്ഞത്. അപകടത്തിനുമുമ്പ് യാത്രക്കാര് പോസ്റ്റ് ചെയ്ത വീഡിയോകളില് മിന്നുന്ന ലൈറ്റുകള് കാണുന്നുണ്ടെന്ന് കോടതി പറഞ്ഞു.
വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹര്ജിയാണു പരിഗണനയിലുള്ളത്. രൂപമാറ്റം വരുത്തുകയോ ഫ്ലാഷ് ലൈറ്റുകള് സ്ഥാപിക്കുകയോ ചെയ്താല് നടപടി സ്വീകരിക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
NRI
ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാനയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലുങ്കാന സ്വദേശി നവ്യ ഗഡുസു (25) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടമുണ്ടായത്. ജോലിക്ക് ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു നവ്യയുടെ വാഹനത്തിൽ അമിത വേഗതയിൽ വന്ന മറ്റൊരു വാഹനമിടിക്കുകയായിരുന്നു.
രണ്ട് വർഷം മുമ്പാണ് നവ്യ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് എത്തിയത്. അപകടത്തിൽ മിനിവാനിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്ത്യാന പോലീസ് അറിയിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ റോഡപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. ആറു പേർക്കു പരിക്കേറ്റു.
നവ്യ ഗഡുസു (25) ആണു ഷിക്കാഗോയ്ക്കു സമീപം ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
Kerala
പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് മരിച്ചത്. പാലക്കാട് എരിമയൂരിലാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് അപകട സമയം ബൈക്കിൽ യാത്ര ചെയ്തിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഖിൽ(18) ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ റോഡപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. ആറു പേർക്കു പരിക്കേറ്റു.
നവ്യ ഗഡുസു (25) ആണു ഷിക്കാഗോയ്ക്കു സമീപം ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
NRI
ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.
സംസ്കാരം നടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.
10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.
Kerala
നേര്യമംഗലം: എറണാകുളം നേര്യമംഗലത്തിന് സമീപം ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം. കരിമണലിന് സമീപമായിരുന്നു അപകടമുണ്ടായത്. ലോറിക്ക് പിന്നിലിടിച്ച് സ്വകാര്യ ബസ് മറിയുകയായിരുന്നു. വനത്തിന് സമീപത്തുള്ള കുഴിയിലേക്കാണ് ബസ് മറിഞ്ഞത്.
കൊച്ചിൻ എന്ന എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 41 യാത്രക്കാരും ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മഴയെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.
അപകടത്തിന് പിന്നാലെ ബസിന്റെ ചില്ലുകൾ തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്. പ്രദേശത്തുണ്ടായിരുന്ന വിനോദ സഞ്ചാരികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ നേര്യമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: എംസി റോഡിൽ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം നടന്നത്.
വെഞ്ഞാറമൂട് ഭാഗത്ത് നിന്നു വന്ന ബൈക്ക് എതിർ ദിശയിൽ നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുബിൻ. ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാർഥ് പരിക്കുകളെ തുടർന്ന് ചികിത്സയിലാണ്.
വാമനപുരത്ത് നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ സഞ്ചരിച്ച കാർ ആണ് ബൈക്കിലിടിച്ചത്. ഉടൻതന്നെ യുവാക്കളെ ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും സുബിന്റെ ജീവൻ രക്ഷിക്കാനായില്ല.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ രോഗിയുമായി പോയ ആംബുലൻസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുള്ളിനിൽക്കുന്നതിൽ വീട്ടിൽ റെജി ആണ് മരിച്ചത്. വാര്യാപുരത്ത് ആയിരുന്നു അപകടമുണ്ടായത്.
രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഇടിച്ച് മറ്റൊരാൾക്കും പരിക്കുപറ്റി.ആംബുലൻസിനുള്ളിൽ കുടുങ്ങിപ്പോയ രോഗിയും ഒപ്പമുണ്ടായിരുന്ന രണ്ട് ആളുകളെയും ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തുകയായിരുന്നു. ആംബുലൻസിന്റെ സ്റ്റിയറിംഗ് തകരാറാണ് അപകടത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.
Kerala
കൊച്ചി: നിയന്ത്രണം വിട്ട ബൈക്കിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം. മുളവുകാട്-പൊന്നാരിമംഗലം പടന്നയിൽ വീട്ടിൽ ധനീഷിന്റെ മകൾ മേധാ ധനീഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം.
കണ്ടെയ്നർ റോഡിലെ മൂലമ്പിള്ളി ഭാഗത്തായിരുന്നു അപകടം നടന്നത്. അയൽവാസി രേഖയ്ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു മേധയും അമ്മ മിഥുനയും. അമ്മയുടെ കൈകളിലായിരുന്നു മേധ. റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ഇലക്ട്രിക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ മേധയെയും മിഥുനയെയും അയൽവാസിയായ രേഖയെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മേധ മരിച്ചു. മിഥുനയും രേഖയും ചികിത്സയിലാണ്.
Kerala
വെഞ്ഞാറമൂട്: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എംബിബിഎസ് വിദ്യാർഥി മരിച്ചു. വെമ്പായം കന്യാകുളങ്ങര പോംകുന്ന് ഷാഹിൻ വില്ലയിൽ ഷിറാസ്ഖാൻ-സുമയ്യ ദമ്പതികളുടെ മകൻ ഷാഹിൻ(23) ആണ് മരിച്ചത്.
എംസി റോഡിൽ കന്യാകുളങ്ങരയിൽ ബുധനാഴ്ച രാത്രി 7.30ന് ആയിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഹിനെ ഉടൻ തന്നെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോർദ്ദാനിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു ഷാഹിൻ. യുദ്ധവുമായി ബന്ധപ്പെട്ട് അവധി ലഭിച്ചതിനെത്തുടർന്ന് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്.
Kerala
തിരുവനന്തപുരം: കടയ്ക്കാവൂരിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകുന്നേരം 3.15ഓടെ കടയ്ക്കാവൂര് നിലയ്ക്കാമുക്കിലാണ് അപകടമുണ്ടായത്.
സ്വദേശി ബിജി-വാള്ട്ടര് ദമ്പതികളുടെ മകന് ബിനോയ് ആണ് മരിച്ചത്. ബിനോയിയും അമ്മയും സഹോദരിയും ഓട്ടോയില് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തുടർന്ന് മറ്റൊരു വാഹനത്തിൽ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനോയിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ ബിജി, മാമ്പള്ളി സ്വദേശിയായ ഡ്രൈവർ ഗുലായിസ് എന്നിവർക്ക് പരിക്കേറ്റു.
ബിനോയിയുടെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു.
District News
വിഴിഞ്ഞം: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു. ജവഹർനഗർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഗ്രേഡ് എസ്ഐ സെൽവരാജ് (48) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വിഴിഞ്ഞം ഉച്ചക്കട പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ സെൽവരാജിനെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരം മരിച്ചു.
നേരത്തെ വിഴിഞ്ഞം സ്റ്റേഷനിലും ജോലി നോക്കിയിരുന്നു.
Kerala
ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരിക്കേറ്റ സഹയാത്രികൻ ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ ഹരിനാരായണൻ (20) ആണ് മരിച്ചത്.
സുഹൃത്ത് ആദിത്യൻ (20) ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഞായറാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു അപകടം. ബൈക്ക് പെട്രോൾ തീർന്ന് നിന്നു പോയി. പിന്നീട് മറ്റൊരു സുഹൃത്തായ അക്ഷയുമായി ചേർന്ന് വാഹനം പരിശോധിച്ചു നിൽക്കുമ്പോൾ കോഴികയറ്റി വന്ന പിക്കപ് വാൻ ഇടിക്കുകയായിരുന്നു.
ഹരിനാരായണൻ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയുടെ പരിക്ക് സാരമുള്ളതല്ല. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ് ഹരിനാരായൺ.
Kerala
ഇടുക്കി: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രാമക്കൽമേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാൽ (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 ഓടെയാണ് അപകടം.
രാമക്കൽമേട് ബാലൻപിള്ള സിറ്റി ഭാഗത്തുനിന്നും വരികയായിരുന്ന ജയലാലിന്റെ ബൈക്ക് നിയന്ത്രണംവിട്ട് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയലാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഉടൻ തന്നെ ജയലാലിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. നില ഗുരുതരമായതിനാൽ പിന്നാലെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വഴി മധ്യേ ജയലാലിന്റെ മരണം സംഭവിച്ചു.
Kerala
തിരുവനന്തപുരം: ട്രിവാന്ഡ്രം ക്ലബിന് മുന്നിൽ നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെടുന്പോൾ താരം മദ്യലഹരിയിൽ ആയിരുന്നില്ലെന്ന് പരിശോധന ഫലം. കെമിക്കല് ലാബില് നിന്നുള്ള ഫലത്തിലാണ് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്.
ഫെബ്രുവരി അഞ്ചിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ട്രിവാന്ഡ്രം ക്ലബില് നിന്ന് ഇറങ്ങിയ മണിയന്പിള്ള രാജുവിന്റെ കാറിലേക്ക് ബൈക്ക് ഇടിക്കുകയും, ബൈക്കിലുണ്ടായിരുന്നവര് തെറിച്ച് വീഴുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ മണിയന്പിള്ള രാജു വാഹനം നിര്ത്താതെ പോയിരുന്നു. കെമിക്കല് ലാബ് ഫലം വന്നതിന് പിന്നാലെ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. നിലവിൽ വാഹനം ഇടിച്ച ശേഷം നിർത്താതെ പോയത് മാത്രമാണ് മണിയന്പിള്ള രാജുവിനെതിരെയുള്ള കുറ്റം.
Kerala
നെടുമ്പാശേരി: കൊച്ചിയിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വെങ്ങോല കുറ്റിപ്പാടം കോരപ്പിള്ളിക്കുടി വീട്ടിൽ റഹീമിന്റെയും റസീനയുടെയും മകൻ മുഹമ്മദ് ഇഖ്ബാൽ(21) ആണ് മരിച്ചത്.
കൊച്ചി വിമാനത്താവള റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. റെയിൽവേ മേൽപ്പാലം കയറുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഴക്കമ്പലത്തെ ഒരു സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ഇഖ്ബാൽ.
Kerala
ചാരുംമൂട്: ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കരിമുളയ്ക്കൽ സ്വദേശി കാട്ടിൽകുളത്തിൽ വീട്ടിൽ ജോർജ് മാത്യു ക്രിസ്റ്റി (40 ) ആണ് മരിച്ചത്. കെപി റോഡിൽ വിവിഎച്ച്എസ്എസിനു സമീപമായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി ജോർജ് മാത്യു ക്രിസ്റ്റിയെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കായംകുളം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്നാണ് വിവരം.
മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട് നടത്തും.
Kerala
ആലപ്പുഴ: ആലപ്പുഴ അർത്തുങ്കൽ ബൈപാസിന് സമീപം വാഹനാപകടത്തിൽ എസി മെക്കാനിക്കിന് ദാരുണാന്ത്യം. മണ്ണഞ്ചേരി സ്വദേശി കമ്പിവളപ്പിൽ കെ. നൗഷാദ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആണ് അപകടമുണ്ടായത്.
നൗഷാദ് രാവിലെ ജോലിക്കായി എറണാകുളത്തേക്ക് ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലില് നിര്ത്തിയിട്ട ലോറിക്ക് പിന്നില് പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. തിരൂരങ്ങാടി കുറുവ മീനാര്കുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടില് അബൂബക്കര് സിദ്ദീഖിന്റെ മകന് ഷാദില് (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്ച്ചെയാണ് അപകടം ഉണ്ടായത്. വാഹനമോടിച്ച വേങ്ങര സ്വദേശി ഗഫൂര് പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വകാര്യ പാര്സല് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാദില്. മീനാര്കുഴിയിലെ സജീവ എംഎസ്എഫ് പ്രവര്ത്തകനാണ്.
ജോലി സംബന്ധമായ യാത്രയ്ക്കിടെ ഇവര് സഞ്ചരിച്ച പിക്കപ്പ് വാന് നി യന്ത്രണം വിട്ട് റോഡരികില് നിര്ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്ന്ന് ഷാദിലിനെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ്: മുനീറ. സഹോദരങ്ങള്: മുഹമ്മദ് ഷാബില്, ഷിഫ, റിഫ.
Kerala
തിരുവനന്തപുരം: റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് ഓട്ടോറിക്ഷ കുഴിയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. നേമം വട്ടവിളയ്ക്ക് സമീപത്തായിരുന്നു അപകടം. രാത്രി ഏഴോടെ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്കേറ്റത്.
വട്ടവിള സ്വദേശികളായ രാജീവിനും (42), ഭാര്യ രജിത (38) ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപത്തെ റോഡിലൂടെ പോകുമ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് 25 അടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.
District News
മുക്കം: കൊടിയത്തൂർ സ്വദേശിയായ വിദ്യാർഥി ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നൈയിൽ പിജി വിദ്യാർഥിനിയായ കൊടിയത്തൂർ എറക്കോടൻ ചന്ദ്ര ഹുസൈൻ (25) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. മൃതദേഹം കൊടിയത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ കബറടക്കി. പ്രവാസി വ്യവസായിയും റിയാ ട്രാവൽസ് ഗൾഫ് കോഡിനേറ്ററുമായ കൊടിയത്തൂർ എറക്കോടൻ ഹുസൈന്റെ മകളാണ്.
ഉമ്മ: ബിജില ഹുസൈൻ. സഹോദരങ്ങൾ: സൂര്യ ഹുസൈൻ, ത്വൽഹ ഹുസൈൻ, സദ്ദാം ഹുസൈൻ, നോഷിൻ ഹുസൈൻ.
District News
കോങ്ങാട്: ചെര്പ്പുള്ളശേരി-തൂത പാതയില് കോങ്ങാടിനടുത്ത് മാഞ്ചേരിക്കാവിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് നീലഗിരി സമയപുരം അശോക് വില്ലയില് ഫ്രാന്സിസ് കുമാറിന്റെ മകന് കെവിന് സ്റ്റാനിസ് (21) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത സുഹൃത്ത് അഭിഷേകിന് ഗുരുതരമായി പരിക്കേറ്റു.
വൻ അപകടപരന്പരയാണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ അരങ്ങേറിയത്. ചെര്പ്പുള്ളശേരി ഭാഗത്തുനിന്നു വരികയായിരുന്ന കാറും കോങ്ങാട് ഭാഗത്തുനിന്ന് പോകുകയായിരുന്ന ബൈക്കും തമ്മില് കൂട്ടിയിടിച്ചായിരുന്നു അപകടത്തിന്റെ തുടക്കം.
അപകടത്തില്പ്പെട്ട കാര് വട്ടംകറങ്ങി എതിര് ദിശയിലേക്ക് മാറിയതോടെ എതിര് ദിശയില് നിന്നെത്തിയ മറ്റൊരു ബൈക്ക് വീണ്ടും കാറില് വന്ന് ഇടിച്ചു മറിയുകയായിരുന്നു.
അപകടത്തെ തുടര്ന്ന് പെട്രോള് ടാങ്ക് തകര്ന്ന് തീ പിടിച്ചു ബൈക്ക് കത്തിനശിക്കുകയും ചെയ്തു. അപകടത്തില്പ്പെട്ട കാറില് വന്ന് ഇടിച്ചു മറിഞ്ഞ ബൈക്ക് യാത്രികരായ രണ്ടു പേര്ക്കും സാരമായി പരിക്കേറ്റു.
Kerala
പാലക്കാട്: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികള് ഉള്പ്പെടെ മൂന്ന് പേർ മരിച്ചു. കോയമ്പത്തൂർ മധുക്കര ദേശീയപാതയിലാണ് അപകടമുണ്ടായത്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
ഞായറാഴ്ച വൈകിട്ട് ചാവടി മേൽപ്പാലത്തിൽ ആയിരുന്നു അപകടം സംഭവിച്ചത്. മലയാളികളായ രണ്ട് യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ചത്.
നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ വിവരങ്ങൾ ലഭ്യമല്ല.
Kerala
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം താമസിക്കുന്ന പുതിയപുരയില് സുരേഷ് ബാബു(65) ആണ് മരിച്ചത്.
കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപം സ്പെയര് പാർട്സ് വ്യാപാരം നടത്തുന്നയാളാണ് സുരേഷ് ബാബു. തന്റെ സ്ഥാപനത്തിൽ പെയിന്റിംഗ് ജോലി നടക്കുന്നതിനാല് രാത്രി കടയില് വന്നതായിരുന്നു സുരേഷ്.
കടയിൽ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര് ഇടിച്ചാണ് അപകടമുണ്ടായത്. ഉടന് തന്നെ പരിസരത്തുണ്ടായിരുന്നവര് ചേര്ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
പാലക്കാട്: പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വാടാനാംകുറുശി സ്വദേശിനി ദിവ്യ(41) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് പാതയിൽ ദീർഘനേരം സ്വകാര്യ ബസുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന ബസ് ആണ് എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.
സ്കൂട്ടറിൽ യുവതിയെ കൂടാകെ കുട്ടിയും സഞ്ചരിച്ചിരുന്നു. അപകടത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ഥാർ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് പേര്ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ കുടപ്പന മൂടിന് സമീപം നുള്ളിയോടില് വച്ചായിരുന്നു അപകടം നടന്നത്.
വാഹനത്തിലുണ്ടായിരുന്ന റിയാസ് (25), മുഹമ്മദ് ഷാഫി (22), സുഹൈന് (14), സിയാന് (12), മുഹമ്മദ് (11 ) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുടപ്പന മൂട്ടില് നിന്നും നെടുമങ്ങാടേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് 25 അടി താഴ്ചയിലുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു.
കുഴിയിലേക്ക് വീണ വാഹനം വീടിന് സമീപത്തെ മരത്തിലിടിച്ച് നിന്നു. അപകടത്തെ തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാർ പുറത്തെടുത്തത്. പരിക്കേറ്റവരെ കാരക്കോണം സിഎസ്ഐ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
National
ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ വാഹനാപകടത്തിൽ മൂന്ന് പോലീസ് സബ് ഇൻസ്പക്ടർമാർ കൊല്ലപ്പെട്ടു. ബംഗളുരു-ബല്ലാരി ദേശീയപാതയിൽ പ്രകാശ് സ്പോഞ്ച് അയൺ ഫാക്ടറിക്കു സമീപം ഞായറാഴ്ച രാവിലെ ഏഴുമണിക്കുണ്ടായ അപകടത്തിൽ രണ്ട് എസ്ഐമാർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ബംഗളുരുവിൽ നിന്ന് ബല്ലാരിയിലേക്കു വരികയായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കാർ തൊട്ടമുന്നിലുണ്ടായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അമരീഷ്, മഞ്ചുനാഥ്, സച്ചിൻ എന്നീ ഇൻസ്പെക്ടർമാരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ലക്ഷ്മണിനെയും ഈശ്വറിനെയും വിദഗ്ധചികിത്സയ്ക്കായി ദാവൻഗരെയിലേക്കു മാറ്റി.
Kerala
മലപ്പുറം: മലപ്പുറം കാവനൂരിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. വാഴക്കാട് സ്വദേശികളായ അബ്ദുൽ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചെരങ്ങാകുണ്ട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണിരുന്നു. ദേഹത്ത് കാര് കയറിയിറങ്ങിയതോടെ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
അബ്ദുൽ അസീസ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സൗദാബീവി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഏലംകുളം ചെറുകര ആലുംകൂട്ടത്തിലെ റിട്ട. വാട്ടർ അതോറിറ്റി എഇ കുമ്പളക്കുഴി അഫ്സലിന്റെ മകൻ മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടം നടന്നത്.
തൃശൂർ മുണ്ടൂരിൽ വച്ച് ആയിരുന്നു ഫർഹാൻ ഓടിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിലെ ബിടെക് വിദ്യാർഥിയായിരുന്നു ഫർഹാൻ. രാവിലെ കോളജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സംസ്കാരം ചെറുകര ജുമാമസ്ജിദ് നടന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ബാസിയയിൽ വാഹനാഭ്യാസം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർഥി മരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥി തമിഴ്നാട് സ്വദേശി ജോയൽ മേവിൻ മൈക്കിൾ ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്ന ജോയലിനെ നിയന്ത്രണം വിട്ട അഭ്യാസ വാഹനത്തിന്റെ ഇടിയേറ്റ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു.